പൊന്നൊളി പുലരി പുൽക്കൂട്ടിൽ-Ponnoli Pulari Pulkkkootil

പൊന്നൊളി പുലരി പുൽക്കൂട്ടിൽ
പൊന്നുണ്ണി പൊന്നുണ്ണി
പുഞ്ചിരി വിരിയും മുഖമോടെ
ഉണ്ണീശോ എന്നീശോ

ഈ തിരുരാവിൽ
ഈ മഞ്ഞിൻ കുളിരിൽ
ഈ സ്നേഹ ദാനം
ഈ ദിവ്യ രൂപം
സ്വർഗം നൽകും സമ്മാനം

വിണ്ണിൽ തിരുന്നാള്
മണ്ണിൽ പെരുന്നാള്
മണ്ണും വിണ്ണും ഒന്നായ് ചേരും
സന്തോഷത്തിൻ രാവ്‌

മഞ്ഞണിഞ്ഞ രാവ്
ഉണ്ണി വന്ന രാവ്
കണ്ണും കാതും ഒന്നായ് തീരും
ആനന്ദത്തിൻ രാവ്‌

എമ്മാനുവേലായ് നമ്മോടുകൂടെ
എന്നെന്നും വാഴാൻ
നെഞ്ചോട് ചേർന്നു
മണ്ണും വിണ്ണും ആമോദത്തിൻ ഗാനം പാടി ഒന്നായ്

Happy Christmas
Merry Christmas (Chorus)

ഇടനെഞ്ചിൽ പുൽക്കൂടിൽ
ഇടമെല്ലാം നേദിക്കാം
ഇനിയെന്നും ഉള്ളം പാടും
ഹാലേലൂയ…..
ഇനിയില്ല ദുഃഖങ്ങൾ
ഇനിയില്ല ഇരുളെങ്ങും
ഇടറില്ല ഇനിയാരും
ഇവിടം സ്വർഗം

കുഞ്ഞുപോലെ ദൈവം
മുന്നിൽ വന്നു മെല്ലെ
കണ്ണിൽ നോക്കി പുഞ്ചിരിച്ചേ
പൊന്നണിഞ്ഞ താരം മഞ്ഞണിഞ്ഞ വാനിൽ
മിന്നി മിന്നി മനം നിറഞ്ഞേ….

Happy Christmas
Merry Christmas (Chorus)

മിഴിനീട്ടി ദീപങ്ങൾ
വഴികാട്ടി താരങ്ങൾ
പുതുപാട്ടിൻ ഈണം പാടി
ഹാലേലൂയ…
പുതുമഞ്ഞിൻ നിറവോടെ
അലിവേറും മുഖമോടെ
ചിരിതൂകി ഉള്ളിന്നുള്ളിൽ
പൊന്നുണ്ണി….

കുഞ്ഞുപോലെ ദൈവം
മുന്നിൽ വന്നു മെല്ലെ
കണ്ണിൽ നോക്കി പുഞ്ചിരിച്ചേ
പൊന്നണിഞ്ഞ താരം മഞ്ഞണിഞ്ഞ വാനിൽ
മിന്നി മിന്നി മനം നിറഞ്ഞേ….

Happy Christmas
Merry Christmas (Chorus)

മിന്നി മിന്നി വിണ്ണിൽ മിന്നി കണ്ണിൽ മിന്നി പൊൻകനവെ
നിന്നിൽ ഞാനും എന്നിൽ നീയും ഒന്നായ് തീരും പൊൻകനവെ

Leave a Comment