എന്നേശുനാഥാ നിന്നാത്മനദിയില്‍- Enneshu nadhaa ninnaathma nathiyil

Lyrics:
എന്നേശുനാഥാ.. നിന്നാത്മനദിയില്‍….
എന്‍ജീവകാലം ഒഴുകേണമേ….
ആഴമേറും നിന്‍സ്നേഹമറിയാന്‍.. എന്നുള്ളമെന്നും
വാഞ്ജിക്കുന്നു… ആരാധ്യനാഥാ നീവന്നുചേരും..
നാളെണ്ണി ഞാന്‍ കാത്തീടുന്നൂ…

ഈലോകസുഖധനസായൂജ്യമെല്ലാം….
ചേതമതായ്ഞാനെണ്ണീടുന്നൂ…. ഏതുഘോരപ്രതികൂലതയില്‍…
മാനസത്തില്‍പ്രഭനിന്‍ വചനം….
ആത്മാര്‍പ്പണത്താല്‍ സന്നിധിപൂകി..
നിത്യവും നിന്നെ ആരാധിക്കും….

കൂരിരുള്‍തിങ്ങുംജീവിതമരുവില്‍….
കാരുണ്യമോടെന്നെചേര്‍ത്തുവല്ലോ….
മീഴിനീര്‍ക്കണങ്ങളാല്‍ പാദങ്ങള്‍ കഴുകി…..
മനതാരിലെന്നുംഞാന്‍പൂജിച്ചിടാം…. നീവരുംനാളില്‍നിന്നോടുചേരാന്‍….
നിര്‍മലമായ് ഞാന്‍ കാത്തിരിപ്പൂ….

Lyrics in English:
Enneshu nadhaa..ninnaathma nathiyil…
En jeevakaalam ozhukeenamee…(2)
Aazhamerum.. nin snehamariyaan..
Ennullamennum vaanjikkunnu..(2)
Aaradhyanadha nee vannucheerum..
Neelenni njan kaatheedunnu..

1. Ee..loka sugha dhana sayoogyamellam…
chethamathai njanennedunnu…(2)
yethu ghoraprathikoolathayil
maanasatthil prabha nin vachanam…
aathmaarpanatthaal.. sannidhipooki..
Nithyavum ninne aaraadhikkum…(2)

2. Koorirul thingum jeevithamaruvil
Kaarunyamoodenne cheertthuvallo…
Mizhineerkkanangalaal paadangal kazhuki…
Manathaarilennum njan poojichidaam…(2)
Neevarum naalil ninnodu cheraan..
nirmalamaai njan kaatthirippoo…(2)

Leave a Comment